 
ഇടുക്കി : ജില്ലയിലെ നാല് ഹരിതകർമ്മ സേനാംഗങ്ങൾക്ക് യു.എൻ.വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.തിങ്കളാഴ്ച രാവിലെ ന്യൂഡെൽഹി ലോധി റോഡിലുള്ള ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കാൻ ഇവർ ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചു.കർമ്മ രംഗത്തു നേരിട്ട അനുഭവങ്ങൾ പങ്കുവെയ്ക്കാനും വിജയഗാഥകൾ പറയാനും ഇവർക്ക് അവസരം ലഭിക്കും.തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു സേനാംഗവും ഇവർക്കൊപ്പമുണ്ട്. അനു സുനിൽ (കാന്തല്ലൂർ),രേഖാ സോണി (മറയൂർ), പി.എസ്. ലയമോൾ,സിമി ബേസിൽ,(മാങ്കുളം) എന്നിവർക്കൊപ്പം ഗിരിജ രവി (തൃശൂർ ആതിരപ്പിള്ളി) എന്നീ ഹരിതകർമ്മ സേനാംഗങ്ങളോടൊപ്പം യു.എൻ.ഡി.പി. ക്ലസ്റ്റർ കോർഡിനേറ്റർ കാർത്തികയും യു.എൻ. വനിതാവിഭാഗം സമ്മേളനം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടക്കുന്നുണ്ട്. പാഴ് വസ്തു ശേഖരണ സംസ്‌കരണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലഭിച്ച അംഗീകാരമാണ് ഹരിതകർമ്മ സേനാംഗങ്ങളുടെ സമ്മേളനത്തിലെ പ്രാതിനിധ്യമെന്ന് നവകേരളം കർമ്മപദ്ധതി കോർഡിനേറ്ററും ഹരിത കേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ സീമ പറഞ്ഞു.