
മൂന്നാർ: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ താഴെ തട്ടിലേക്ക് പണമെത്തിക്കാനും സാധാരണ ജനങ്ങൾക്ക് ബാങ്കിംഗ് സേവനം ഒരുക്കാനും പൊതുമേഖലാ ബാങ്കുകളെ ശകതിപ്പെടുത്തണമെന്ന് ബി.ഇ.എഫ്.ഐ. ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിസന്ധിയുടെ ഘട്ടത്തിലും വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ സമ്പൂർണ്ണമായി സ്വകാര്യവൽക്കരിക്കാനാണ് തീരുമാനം. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ഈ നയങ്ങൾക്കെതിരായി മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സമ്മേളനം അഭ്യർത്ഥിച്ചു. മൂന്നാറിൽ നടന്ന സമ്മേളനം സി.ഐ.റ്റി.യു. സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് ഭരണസമിതി അംഗവുമായ : കെ.വി.ശശി ഉദ്ഘാടനം ചെയ്തു. എ.രാജ എം.എൽ.എ. പ്രസംഗിച്ചു. ബി.ഇ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ആന്റണി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സിജോ എസ്. പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സനിൽ ബാബു എൻ, ജോയിന്റ് സെക്രട്ടറിമാരായ വി.ബി. പത്മകുമാർ, കെ. ആർ. ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.. . പുതിയ ഭാരവാഹികളായി എസ്. സിജോ(പ്രസിഡന്റ്)കെ.പി.ഉണ്ണികൃഷ്ണൻ, സാബു മാത്യു, പഞ്ചമി പി.എൻ., അനിൽകുമാർ വി.ജി.(വൈസ് പ്രസിഡന്റുമാർ)ദിവേഷ് പി. ജോയി (സെക്രട്ടറി) വി.റ്റി.സബാസ്റ്റ്യൻ, പി.എസ്.വിജയൻ, അമീഷ് ഡോമിനിക്, ഷീബ കെ.എൻ.(ജോയിന്റ് സെക്രട്ടറിമാർ:)സി.ആർ. രാജേഷ് (ട്രഷറർ)എം. ആശ
(വനിതാ സബ് കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.