വണ്ണപ്പുറം: കവിത റീഡിംഗ് ക്ലബ്ബ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ച കഴിഞ്ഞ് 3 ന് സെമിനാർ നടത്തും.
വനിതാ വേദി കൺവീനർ റാണി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ എം ബാബു സെമിനാർ ഉദ്ഘാടനം ചെയ്യും. കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി ടി ബിനു വിഷയാവതരണം നടത്തും. വാർഡ് മെമ്പർമാരായ റഷീദ് തോട്ടുങ്കൽ, ജഗദമ്മ വിജയൻ, സി ഡി എസ് ചെയർപേഴ്‌സൺ ഗിരിജ കുമാരൻ, ലൈബ്രറി പ്രസിഡന്റ് വിൻസെന്റ് പിച്ചപള്ളി, സെക്രട്ടറി ജേക്കബ് ജോൺ, തുടർ വിദ്യാകേന്ദ്രം പ്രേരക് ഷെറീന നിസാർ എന്നിവർ സംസാരിക്കും.