raju

അരിക്കുഴ:അരിക്കുഴ ജേസീസിന്റെ നേതൃത്വത്തിൽ പി. എസ്. സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സൗജന്യ ക്ലാസ്സ് സംഘടിപ്പിച്ചു.ജേസീസ് പ്രസിഡന്റ് അജോ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. മത്സരാധിഷ്ഠിതമായ ലോകത്ത് ലക്ഷ്യബോധത്തോടെ നിരന്തരം പരിശ്രമിച്ചാൽ വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു..കെ. ആർ സോമരാജൻ രചിച്ച വിജയത്തിലേക്കുള്ള ജി.കെ പുസ്തകം അരിക്കുഴ ജേസീസ് ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി നൽകി.പ്രോഗ്രാം കോഓർഡിനേറ്റർ അഖിൽ സുഭാഷ് സ്വാഗതം പറഞ്ഞു. ബാബു പള്ളിപ്പാട്ട്, ബെന്നി ജോസഫ്, കെ. ആർ സോമരാജൻ എന്നിവർ ക്ലാസ്സ് നയിച്ചു. സെക്രട്ടറി ജെറിൻ കുര്യൻ, സുരേഷ് ബാബു,സുജിത് സണ്ണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.