നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിൽ ഒഴിവ് വന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് വരണാധികാരിയായ ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
16ാം വാർഡ് അംഗം വി.സി.അനിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒന്നരമാസം മുമ്പ് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എം.നെടുങ്കണ്ടം ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനിൽ പാർട്ടി നിർദേശപ്രകാരമാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. ഈ മാസം തന്നെ പഞ്ചായത്ത് അംഗത്വവും അദ്ദേഹം രാജിവെക്കുമെന്നാണ് വിവരം. തിങ്കളാഴ്ച 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ്.