തൊടുപുഴ: ഒളമറ്റം ഉറവപ്പാറശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഈ മാസത്തെ ഷഷ്ഠി വ്രതാനുഷ്ഠാനം നാളെ വിശേഷാൽ പൂജകളോടും അർച്ചനയോടുംകൂടി നടക്കും. ക്ഷേത്രം മേൽശാന്തി പുതുക്കുളം ദിനേശൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6 ന് നിർമ്മാല്യദർശനം, 6.15 ന് ഗണപതി ഹോമം, 7 ന് പ്രഭാത പൂജകൾ, 10.30 ന് ഷഷ്ഠി പൂജ എന്നിവ നടക്കും.