
ചെറുതോണി : സുഹൃത്തുക്കൾക്കൊപ്പം പാറക്കെട്ടിന് മുകളിൽ കിടന്നുറങ്ങിയ യുവാവ് വീണ് മരിച്ചു.മുരിക്കാശേരി കളിപ്പാറ അമ്പലം ഭാഗത്ത് മൂങ്ങാപ്പാറ തൃക്കേപ്പുറത്ത് ഹിരൺ ടി. രാജ് (20) ആണ് മരിച്ചത്. എറണാകുളത്ത് വർക്ക് ഷോപ്പ് ജീവനക്കാരനാണ്. എറണാകുളത്തു നിന്നെത്തിയ സുഹൃത്തുക്കളോടൊപ്പം ശനിയാഴ്ച രാത്രി കള്ളിപ്പാറയില പാറക്കെട്ടിന് മുകളിലെത്തിയതായിരുന്നു ഹിരൺ. പാറക്കെട്ടിൽ കിടന്നുറങ്ങി. രാത്രി രണ്ട് മണിയോടെ ഉണർന്നെണീറ്റ ഹിരൺ നിലതെറ്റി താഴേയ്ക്ക് പതിക്കുകയായിരുന്നു. വെളുപ്പിന് ഇടുക്കി അഗ്‌നിരക്ഷാ സേന എത്തിയാണ് 100 അടിയോളം താഴ്ചയിൽ നിന്നും ഹിരണിന്റെ മൃതദേഹം കണ്ടെടുത്തത്. മൂങ്ങാപ്പാറ തൃക്കേപ്പുറത്ത് രാജപ്പന്റെയും ലീലയുടെയും മകനാണ്. സഹോദരൻ : ഹരിൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ .