ഇടുക്കി: നാരുപാറ അന്നപൂർണേശ്വരി ഭദ്രകാളി ദേവി ഗുരുദേവ ക്ഷേത്ര കുംഭഭരണി മഹോത്സവത്തിന് ഇന്ന് സമാപനം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ കുമാരൻ തന്ത്രികളുടേയും ക്ഷേത്രം ഉപദേഷ്ടാവ് ശ്രീമദ് ബോധി തീർഥ സ്വാമികളുടെയും ക്ഷേത്രം മേൽശാന്തി കവനാ പതിയിൽ ബിതുൽ ശർമയുടെയും അഭിജിത്ത് ശാന്തിയുടേയും മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രാചാര ചടങ്ങുകൾ നടന്നത് . വൈദിക കർമ്മങ്ങൾക്ക് അന്നപൂർണേശ്വരി ഗുരുകുലം പാറക്കടവിലെ സോജു ശാന്തികൾ നേതൃത്വം നൽകി.
. ഏഴാം ദിവസമായ തിരുവുത്സവ നാളിൽ ഇന്ന് കാൽവരി മൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നിന്ന് ക്ഷേത്രതിരു സന്നിധിയിലേക്ക് താലപ്പൊലി ഘോഷയാത്ര ഉണ്ടായിരിക്കും.
എസ്എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റ് ഇടുക്കി യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, ശാഖാ പ്രസിഡന്റ് സുരേഷ് ചീങ്കല്ലേൽ, ക്ഷേത്രം രക്ഷാധികാരി സി ആർ വിശ്വനാഥൻ ചാലിൽ, വൈസ് പ്രസിഡന്റ് ഷാജി നടയ്ക്കൽ സെക്രട്ടറി മനോജ് പുള്ളോലിയിൽ ദേവസ്വം ചെയർമാൻ ദീപക് ചാലിൽ ,ശാഖാ കമ്മിറ്റി അംഗം റെജി എൻ കെ നമ്പ്യാർമഠത്തിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാത്രി 8.30 ന് കൊടിയിറക്ക് കമ്മത്തിനോടു കൂടി തിരുവുത്സവം സമാപിക്കും.