നെടുങ്കണ്ടം: ആശങ്കൾക്ക് വിരാമമിട്ട് അഫ്‌നാൻ ഇന്ത്യയിൽ എത്തി. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ കേരളാ ഹൗസിൽ എത്തിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന ആശങ്കകൾക്ക് വിരാമമായി. ഇനി അടുത്ത ദിവസം നാട്ടിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ഈ എം. ബി. ബി. എസ് വിദ്യാർത്ഥിനി.യുദ്ധം കൊടുമ്പിരി കൊണ്ടതോടെ യുക്രയിനിൽ നിന്നും പ്രത്യേക ട്രയിൻമാർഗ്ഗം ഹംഗറിയിലെ ഇന്ത്യൻ ക്യാമ്പിൽ തൂക്കുപാലം മുത്തേരിൽ ഷംസിന്റെ മകൻ അഫ്‌നാൻ കൂട്ടരും എത്തുകയായിരുന്നു. അവിടുന്ന് വിമാനമാർഗ്ഗം ഇന്ത്യയിൽ സുരക്ഷതമായി എത്തി. യുക്രൈനിലെ സപ്രോഷെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. 2016ലാണ് സപ്രോഷെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അഫ്‌നാൻ പ്രവേശനം നേടിയത്. 2019ന് ശേഷം അഫ്‌നാൻ നാട്ടിലേക്ക് എത്തിയിരുന്നില്ല. നാല് മാസം കഴിഞ്ഞാൽ കോഴ്‌സ് സർട്ടിഫിക്കറ്റ് വാങ്ങി നാട്ടിലേയക്ക് മടങ്ങവാനുളള തീരുമാനമായിരുന്നു. എന്നാൽ പ്രതീക്ഷകളെല്ലാം യൂദ്ധത്തിനെ തുടർന്ന് തകിടം മറഞ്ഞു. സാമ്പത്തിക പരാധീനതയുള്ളതിനാൽ്. വിദേശ വിദ്യാഭ്യാസത്തിന് ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ ലോൺ ലഭിക്കാതിരുന്നതിനാൽ രണ്ട് ബാങ്കുകളിൽ നിന്നായി 20 ലക്ഷം രൂപ ബിസിനസ് ലോൺ എടുത്താണ് പഠനം തുടങ്ങിയത്. കോഴ്‌സ് ഫീസ് ഉൾപ്പെടെ ഇതുവരെ 35 ലക്ഷം രൂപ ചിലവായി. സർട്ടിഫിക്കേറ്റ് ഇല്ലാതെ എത്തുന്ന അഫ്‌നാന് ഈ വൻതുക അടച്ച് തീർക്കുന്നതെങ്കനെയെന്ന ആശങ്ക അബുദാബിയിൽ ഡ്രൈവറായ പിതാവ് ഷംസും മാതാവ് ബീനയും പങ്കുവെയ്ക്കുന്നു. യാതൊരു ആപത്തും കൂടാതെ തിരികെ എത്തുന്ന സന്തോഷത്തിലാണ് വീട്ടുകാർ.