
അരിക്കുഴ : ഉദയ വൈ.എം.എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ കൂൺകൃഷി പഠനക്ലാസ്സ് സംഘടിപ്പിച്ചു. വനിതാവേദി ചെയർപേഴ്‌സൺ ഷൈല കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. രോഷ്‌നി ബാബുരാജ് പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. കൂൺ കർഷകയും ട്രെയിനറുമായ സരിത സോമൻ ക്ലാസ്സ് നയിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.