തൊടുപുഴ- മാരികലുങ്ക് - കാഞ്ഞിരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന്‌കൊടുക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ഒളമറ്റം ബ്രാഞ്ച്‌സമ്മേളനം ആവശ്യപ്പെട്ടു. കെ.എ അബ്രഹാം പതാക ഉയർത്തി. എ.കെ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം മുഹമ്മദ് അഫ്‌സൽ, ഫാത്തിമ അസീസ്,കെ.ആർ ദേവദാസ്,ദീപു ചന്ദ്രൻ, സൈജു തോമസ്, മിനി ഗോപി,ബിനുമോൾ പ്രശാന്ത്,അരുൺ എന്നിവർ സംസാരിച്ചു. ദീപു ചന്ദ്രനെ സെക്രട്ടറിയായും സൈജു തോമസിനെ അസി. സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.