
വെട്ടിമറ്റം: വിദ്യാർത്ഥിയായിരിക്കെ മികച്ച ക്ഷീരകർഷകനായ വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മാത്യു ബെന്നിയെ സ്‌കൂൾ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. വനിതാ ശിശു ക്ഷേമ സമിതി അംഗങ്ങൾ മൊമെന്റോ നൽകി. സ്‌കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെയോഡേഷ്യ, സിസ്റ്റർ ആൻ മേരി, വനിതാ ശിശു ക്ഷേമ വകുപ്പ് കോ- ഓർഡിനേറ്റർ ബിന്ദു എന്നിവർ പ്രസംഗിച്ചു.