biju

കട്ടപ്പന : എസ് എൻ ഡി പി യോഗം തൊപ്പിപ്പാള ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു.എസ് എൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിച്ചു.ശാഖാ യോഗത്തിന്റെ പുതിയ ഭാരവാഹികളായി ബിജു കണിയാംപറമ്പിൽ ( പ്രസിഡന്റ്) വി.വി ഷാജി വാഴയിൽ ( സെക്രട്ടറി ), ഷാജി പാണ്ഡ്യാൻകുളം ( വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.