കട്ടപ്പന : പരിശീലനം പൂർത്തിയാക്കിയ ആമയാർ എം ഇ എസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. എം എം മണി എം .എൽ. എ സല്യൂട്ട് സ്വീകരിച്ച് പരേഡിനെ അഭിവാദ്യം ചെയ്തു. സംസ്ഥാന സർക്കാരിന്റെ മികച്ച അദ്ധ്യാപക പുരസ്‌കാരം ലഭിച്ച സെനബ നൗഷാദിനെ അനുമോദിച്ചു. മികച്ച കേഡറ്റുകൾക്കുളള പുരസ്‌കാരങ്ങളും നൽകി. എഡി എൻ ഒ എസ്. ആർ സുരേഷ് ബാബു, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാം,സ്‌കൂൾ ചെയർമാൻ നൂർ സമീർ, സെക്രട്ടറി ഷാജുമോൻ പുഴക്കര ,പ്രിൻസിപ്പാൾ വി കെ റഫീക്ക്, പ്രധാന അദ്ധ്യാപിക മായ വസുന്ധരാദേവി, പി.ടി.എ പ്രസിഡന്റ് എം എ സിദ്ധിഖ്, എസ് പി സി സി പി ഒ റിയാസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.