നെടുങ്കണ്ടം :വാഹന പരിശോധനക്കിടെ കഞ്ചാവ് ചില്ലറ വിൽപനക്കാർ പിടിയിലായി. ഉടുമ്പൻചോല വെള്ളരിക്കാംപാറ ചക്കാലപ്പറമ്പ് ജയേഷ് (19), വെങ്കായംപാറ ശക്തിവിലാസം ശക്തി (20) എന്നിവരാണ് പിടിയിലായത്. 2 കേസുകളിലായി 13 പൊതി കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. അതിഥി തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിൽപനക്ക് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. നെടുങ്കണ്ടം സിഐ ബി.എസ്. ബിനു, എസ്‌ഐ ജി.അജയകുമാർ, പി.ജെ.ചാക്കോ, രഞ്ജിത്ത്, പ്രജിൻസ്, കെ.പി. ബിന്ദു, ബേസിൽ, അരുൺ കൃഷ്ണ സാഗർ എന്നിവരടങ്ങിയ സംഘം കുമളി മൂന്നാർ സംസ്ഥാനപാതയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്. വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും 200, 300 രൂപ നിരക്കിലാണ് കഞ്ചാവ്പൊതികൾ വിൽപ്പന നടത്തിയിരുന്നത്.