
ചെറുതോണി :കഞ്ഞിക്കുഴി എസ്. എൻ യു. പി സ്‌കൂൾ നങ്കിസിറ്റിയുടെ ആഭിമുഖ്യത്തിൽ പബ്ലിക് റീഡിങ് കോർണറിന്റെ വിതരണോദ്ഘാടനവും വൈകല്യങ്ങളെ അതിജീവിച്ച് ഇന്ത്യ ഏഷ്യ ബുക്ക് ഓഫ് റിക്കോർഡിനൊപ്പം ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ പൂർവ്വ വിദ്യാർത്ഥി . റ്റി. ഡി പ്രമോദിനെ ആദരിക്കൽ ചടങ്ങും നടത്തി. എസ്.എൻ ഡി.പി ശാഖാ പ്രസിഡന്റ് വിജയൻ പാലക്കാട്ട് ഉദ്ഘാടനം ചെയ്തു പി. റ്റി. എ പ്രസിഡന്റ് സുനോജ് കുന്നത്ത്അദ്ധ്യക്ഷത വഹിച്ചു മതേഴ്‌സ് ഹോസ്പിറ്റൽ എം. ഡി റഷീദ്, എം. ആർ. സി ക്ലിനിക് സ്റ്റാഫുകളായ സിന്ധു, ഷിംന എന്നിവർ പുസ്തകങ്ങളും സ്റ്റാൻഡും ഏറ്റുവാങ്ങി. പി. റ്റി. എ വൈസ് പ്രസിഡന്റ് ബിനുമോൻ. പി. എസ്, എം. പി. റ്റി. എ പ്രസിഡന്റ് ജയമ്മ മണികണ്ഠൻ, കൃഷ്ണ. പി രാജു എന്നിവർ പങ്കെടുത്തു.