road

പീരുമേട്: കീരിക്കരയിൽ നിന്നും റാണി കോവിൽ എസ്റ്റേറ്റ് വഴി മൂക്കർത്താൻ വളവവ് ദേശിയ പാതയിൽ എത്തുന്ന റോഡ് ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുയാണ്. ഈ റോഡിൽ റാണി കോവിൽ കവല വരെ കാൽനടയായി പോലുംയാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണുഉള്ളത്. കർഷകരും മറ്റ് ജനങ്ങളും വണ്ടിപ്പെരിയാർ വഴി പതിനേഴ് കിലോമീറ്റർ കൂടുതലായി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇതിന് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. നൂറ് വർഷത്തിലധികം പഴക്കമുള്ള റോഡാണിത്. മുൻപ് മ്ലാമല, തേങ്ങാക്കൽ പ്രദേശങ്ങളിലെ കർഷകർ അവരുടെ ഉത്പ്പന്നങ്ങളുമായി ഈ റോഡ് മാർഗ്ഗമാണു പാമ്പനാർ ചന്തയിൽ എത്തിയിരുന്നത്. എം.പി ഫണ്ടിൽ ഉൾപ്പെടുത്തി പണി ആരംഭിക്കാൻ തീരുമാനമായ ങ്കിലും പണി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് പണി എത്രയും വേഗം ആരംഭിക്കണം എന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.