കട്ടപ്പന : ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ പഞ്ചായത്തായി മാറാൻ ഒരുങ്ങി കാഞ്ചിയാർ.പ്രഖ്യാപനം ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.പദ്ധതിയുടെ ഭാഗമായ വാർഡ് തല ബാല സംരക്ഷണ സമിതിയുടെ രൂപീകരണവും ശാക്തീകരണത്തിന്റെയും ഉദ്ഘാടനവും ഒപ്പം നടക്കും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കുട്ടികളുടെ അവകാശങ്ങൾക്ഷേമ ജീവിതം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും അനുയോജ്യ സാഹചര്യങ്ങൾ സൃഷ്ടിച്ച് അവ സംരക്ഷിക്കുന്നതിനുമാണ് കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ചൈൽഡ് ലൈൻ ഇടുക്കിയും കാഞ്ചിയാർ പഞ്ചായത്തും കൈകോർത്ത് എല്ലാ വാർഡുകളിലും വാർഡ് സംരക്ഷണ സമിതി രൂപീകരിക്കുന്നത്.രാവിലെ 10 30 ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ജില്ലാചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസഫ് അഗസ്റ്റിൻ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എം ജി ഗീത തുടങ്ങിയവർ പങ്കെടുക്കും.