ചെറുതോണി:മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനയായ എസ് വൈഎസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് അനുസ്മരണ സമ്മേളനം മണിയാറൻ കുടി പള്ളിസിറ്റിയിൽ നടന്നു. മണിയാറൻ കുടി മുഹിയുദ്ദിൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് അബ്ദുൾ നാസർ മൗലവി അദ്ധ്യക്ഷത വഹിച്ചു. മണിയാറൻ കുടി ചീഫ് ഇമാം മുഹമ്മദ് സുഹൈൽ സഖാഫി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ ഗഫൂർ അൻവരി, ടി കെ അസീസ് മുസ്‌ലിയാർ, സി എം ബഷീർ, സി പി സലീം, സിജി ചാക്കോ, സി എം അസീസ്, സി വി തോമസ്, പി എം മുഹമ്മദ്, ഷജോ തടത്തിൽ, അബ്ദുൾ റഹീം സഖാഫി തുടങ്ങിയവർ സംസാരിച്ചു