കട്ടപ്പന : ഇടുക്കി ജലാശയത്തിൽ ഒരാളെ കാണാതായി.അയ്യപ്പൻകോവിൽ കുഴൽ പാലത്തിന് സമീപത്താണ് തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ ആനക്കുഴി സ്വദേശിയെന്ന് സംശയിക്കുന്നയാളെ കാണാതായത്.ജലാശയം നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം.നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.