കോമ്പയാർ:എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിലെ 1969ാം നമ്പർ കോമ്പയാർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. മുൻകാല ശാഖായോഗം പ്രവർത്തകരെയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്യാമള വിശ്വനാഥനെയും ആദരിച്ചു. യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, ജയൻ കല്ലാർ, സി.എം ബാബു, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിമല തങ്കച്ചൻ, വൈസ് പ്രസിഡന്റ് സന്ധ്യാ രഘു, കൗൺസിലർ സിനി റെനി ,യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ, ശാഖ പ്രസിഡന്റ് തങ്കച്ചൻ, സെക്രട്ടറി അനിൽ, മോഹൻദാസ് അഖിൽ പി ജെ, സുമി പുഷ്‌ക്കണ്ടം തുടങ്ങിയവർ സംസാരിച്ചു.
ഭരണസമിതിയിലേയ്ക്ക് തങ്കച്ചൻ പാലക്കുന്നേൽ (പ്രസിഡന്റ്) വാസവൻ കുറ്റിയിൽ (വൈസ് പ്രസിഡന്റ്), പ്രതീഷ് (സെക്രട്ടറി), മധു കമലാലയം (യൂണിയൻ കമ്മറ്റി അംഗം ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.