obit-akhil

കട്ടപ്പന :നിയന്ത്രണം നഷ്ടമായ ബൈക്ക് കെ എസ് ആർ ടി ബസിലിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണമടഞ്ഞു. അയ്യപ്പൻകോവിൽ അമ്പലമേട് ഈറ്റക്കുന്നേൽ അഖിലാണ് (മോനു -18 ) കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് ലബ്ബക്കടയിൽ വച്ചായിരുന്നു അപകടം.ജോലി കഴിഞ്ഞ് കട്ടപ്പനയിൽ നിന്നും വീട്ടിലേയ്ക്ക് ബൈക്കിൽ പോകവേ നിയന്ത്രണം നഷ്ടമായി എതിരെ വന്ന കെ എസ് ആർ ടി സി ബസിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.സമീപത്തെ ട്രാൻസ്‌ഫോർമറിന്റെ സംരക്ഷണ വേലിയിലേയ്ക്ക് തെറിച്ച് വീണ അഖിലിനെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് .രാജേഷ് -മോളി ദമ്പതികളുടെ ഏക മകനാണ്.സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഒൻപതേക്കർ യഹോവാ സാക്ഷികൾ ശ്മശാനത്തിൽ.