തൊടുപുഴ: നഗരത്തിൽ ഗാന്ധി സ്ക്വയറിന് സമീപം "കെ എസ് മിനി സൂപ്പർ മാർക്കറ്റ് " എന്ന ബിസിനസ് സ്ഥാപനം നടത്തി വരുന്ന സൽമ കാസിം എന്ന വീട്ടമ്മയുടെ വിജയ ഗാഥ......

2010 ൽ "കെ എസ് മിനിസൂപ്പർ മാർക്കറ്റ് " പ്രവർത്തനം ആരംഭിക്കുമ്പോൾ ബിസിനസ് നടത്തിപ്പ് സംബന്ധിച്ച് സൽമ കാസിമിന് മുൻപരിചയം തീരെയില്ലായിരുന്നു . എന്നാൽ പിന്നീട് സൽമ ബിസിനസിന്റെ ഓരോ കാര്യങ്ങൾ സ്വയം ആർജ്ജിച്ച് വിജയത്തിൽ എത്തി.2013ൽ സ്ഥാപനം ഗാന്ധിസ്ക്വയറിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി.ഗോൾഡ് കവറിംഗ്, സ്റ്റേഷ്നറി,ഡ്രസ്സ്, കോസ്മെറ്റിക്ക് ഐറ്റംസ്,പലചരക്ക്... എന്നിങ്ങനെയുള്ള സാധന സാമഗ്രികളാണ് ഇവിടെയുള്ളത്.

.പുലർച്ചെ 5 ന് എഴുന്നേറ്റ് വീട്ടിലെ ജോലികൾ എല്ലാം പൂർത്തീകരിച്ച് 7 മണിയോടെ സൽമ സ്ഥാപനത്തിൽ എത്തും.പിന്നീട് വൈകിട്ട് 8.45 നാണ് അടക്കുന്നത്. ഇതിനിടയിൽ സൽമയുടെ ഉപ്പയും ഉമ്മയും സഹായത്തിന് എത്തും.ഗൾഫിൽ ജോലിയുള്ള ഭർത്താവ് കാസീം നാട്ടിൽ എത്തിയാൽ അദ്ദേഹത്തിന്റെയും മക്കളുടെയും സഹായവും ഉണ്ടാകും. സ്ഥാപനത്തിലേക്ക് ആവശ്യമായ സാധന സാമഗ്രികളുടെ പർച്ചേസ് സൽമ നേരിട്ടാണ് നടത്തുന്നതും.ഗോൾഡ് കവറിംഗ് ഉൾപ്പെടെയുള്ള ഓരോ ഐറ്റംസിന്റെയും പുതുമ നഷ്ടപ്പെടാതെ നൽകാൻ എപ്പോഴും ശ്രമിക്കുന്നതിനാൽ വർഷങ്ങളായിട്ട് ഒരുപാട് സ്ഥിരം കസ്റ്റമേഴ്‌സും ഇവിടെ എത്തുന്നുണ്ട്.ഒരു വനിത സംരംഭക ആയിരിന്നിട്ടും സർക്കാർ ഏജൻസികളുടെ ഒരു സഹായവും സൽമക്ക് ഇത്‌ വരെ ലഭിച്ചിട്ടില്ല.തിരക്കിന്റെ ഇടയിലും സൽമ മർച്ചന്റ് അസോസിയേഷൻ വനിത വിഭാഗം സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്നു. "സ്വന്തമായി ഒരു ബിസിനസ് സ്ഥാപനമുണ്ടെങ്കിൽ സ്വന്തം ആവശ്യങ്ങൾക്ക് ആരുടെ മുന്നിലും കൈ നീട്ടേണ്ട കാര്യം ഇല്ല,മാന്യമായ രീതിയിൽ ജീവിക്കാൻ സാധിക്കും.ഇന്നത്തെ കാലഘട്ടത്തിൽ ഭർത്താവിന്റെ ഒരാളുടെ വരുമാനം കോണ്ട് വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ വിദ്യാഭാസം ഉൾപ്പെടെ മുന്നോട്ട് കോണ്ട് പോകാൻ ക്ളേശകരമാണ്.ഈ സാഹചര്യത്തിൽ എല്ലാ വീട്ടമ്മമാരും ചെറിയ സംരംഭമെങ്കിലും ആരംഭിക്കുന്നത് ഗുണകരമാണ് "

എന്നുംസൽമ പറയുന്നു.

വിജയ രഹസ്യം.

"മാർക്കറ്റിൽ ഇറങ്ങുന്ന സാധന സാമഗ്രികൾ ഏറ്റവും നല്ല ഗുണ നിലവാരത്തിലും ഏറ്റവും കുറഞ്ഞ വിലയിലും ജനത്തിന് നൽകാൻ കഴിയുന്നു എന്നതാണ് എസ് കെ മിനിസൂപ്പർ മാർക്കറ്റിന്റെ വിജയ രഹസ്യം" എന്ന് സൽമ പറയുന്നു.മകൻ ഫൈസൽ കാസീം എം ബി ബി എസ് വിദ്യാർത്ഥിയും മകൾ ഹനാന കാസിം പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്. വീട്ടിലുള്ള ഏവരുടെയും പൂർണ്ണമായ സഹകരണം കൊണ്ടാണ് സ്ഥാപനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട്പോകാൻ കഴിയുന്നതതെന്നും സൽമ കാസിം വ്യക്തമാക്കി.