
ഇടുക്കി: സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വേ ഓഫ് 1550 വില്ലേജ്‌സ് പദ്ധതിയോടനുബന്ധിച്ച് ജില്ലയിൽ കിലയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 ന് ഓൺലൈനായി ശില്പശാല സംഘടിപ്പിക്കും.
സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ റീസർവ്വേയെ കുറിച്ച് ജനപ്രതിനിധികളെയും അതുവഴി പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാർ, നഗരസഭാ ചെയർമാൻമാർ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് ശില്പശാല നടത്തുന്നത്. ഓൺലൈൻ ശില്പശാല മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാവും. സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടർ സീറാം സാംബശിവ റാവു വിഷയം അവതരിപ്പിക്കും.