മുട്ടം: മുട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പേ വിഷബാധ പ്രതിരോധ കുത്തി വെയ്പ്പ് ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാത്യു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ഷൈജ ജോമോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ജോസ് ജോസഫ്, സൗമ്യ സാജബിൻ, മുട്ടം സീനിയർ വെറ്ററിനറി ഡോക്ടർ ദീപ കെ കെ,ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മാരായ ഷിനുകുമാർ, ബിനു സി ദാസ് എന്നിവർ സംസാരിച്ചു.