 
ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്ത് ചെറുതേനീച്ച വളർത്തൽ പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ ആദ്യ തേൻ ഗ്രാമമായി പ്രഖ്യാപിച്ച ഉടുമ്പന്നൂരിലെ മുഴുവൻ വീടുകളിലും ഔഷധ ഗുണം കൂടുതലുള്ള ചെറുതേൻ കൂടി ഉത്പാദിപ്പിക്കാനും അതു വഴി തേനീച്ച കർഷകർക്ക് അധികവരുമാനം നേടാനും ലക്ഷ്യം വച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹോർട്ടി കോർപ്പിൽ നിന്നും ലഭ്യമാകുന്ന 2000 രൂപ വിലയുള്ള ഒരു യൂണിറ്റ് തേനീച്ചയും തേനീച്ചപ്പെട്ടിയും 60 ശതമാനം സബ്‌സിഡിയോടു കൂടി കൃഷിഭവൻ വഴിയാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജിജി സുരേന്ദ്രന് തേനീച്ചപ്പെട്ടി നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രവീന്ദ്രൻ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമ്യ അനീഷ്, ശ്രീമോൾ ഷിജു, കൃഷി ആഫീസർ കെ.ജെ ജയ്‌സിമോൾ തുടങ്ങിയർ സംസാരിച്ചു.