adarikal
എസ്. എൻ. ഡി. പി യോഗം 657 നമ്പർ അരിക്കുഴ ശാഖയിലെ വനിതാസംഘംത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട നുബന്ധിച്ച് ശാഖയിലെ 85 വയസ്സിന് മുകളിൽ പ്രായമുള്ള അംഗങ്ങളെ ആദരിച്ചപ്പോൾ

അരിക്കുഴ :എസ്. എൻ. ഡി. പി യോഗം 657 നമ്പർ ശാഖയിലെ വനിതാസംഘംത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട നുബന്ധിച്ച് ശാഖയിലെ 85 വയസ്സിന് മുകളിൽ പ്രായമുള്ള അംഗങ്ങളെ ആദരിച്ചു.ചടങ്ങിൽ എത്താൻ വകഴിയാത്തവരെ വീടുകളിൽ ചെന്ന് ആദരിക്കുകയും ചെയ്തു. തൊടുപുഴ യൂണിയൻ വനിതാസംഘം യൂണിയൻ കമ്മറ്റിയംഗം ബിന്ദു സാബു പച്ചക്കറി വിത്തുകൾ കൈമാറി.