പീരുമേട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് അഴുത ബ്ലോക്ക് പഞ്ചായത്തും ഐസിഡിഎസ് അഴുതയും സംയുക്തമായി ഏകദിന ജന്റർ അവയർനെസ് സെമിനാർ നടത്തി. പീരുമേട് എ.വി.ജി. ആഡിറ്റോറിയത്തിൽ വച്ച് നടന്ന സെമിനാർ വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് തല പേരന്റിംഗ് ക്ലിനിക് ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സാബു എസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്, പ്രസിഡന്റ് പി.എം. നൗഷാദ് അദ്ധ്യക്ഷനായ ചടങ്ങിൽ ശിശു വികസന പദ്ധതി ഓഫീസർ ബി.സുമ ,ബി.ഡി.ഒജോഷി ജോസഫ് ബ്ലോക്ക് പഞ്ചായത്തഗം സ്മിത മോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സുകുമാരി എന്നിവർ സംസാരിച്ചു. സ്ത്രീ സുരക്ഷാ നിയമങ്ങൾ , പദ്ധതികൾ എന്നി വിഷയങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.