 
തൊടുപുഴ: നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ, ഫ്രെയിംസ്- സിനിമ & മീഡിയ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന 16-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ 10 മുതൽ 13 വരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10ന് വൈകിട്ട് അഞ്ചിന് ഡീൻ കുര്യാക്കോസ് എം.പി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ ഡോ. ബിജു മുഖ്യാതിഥിയാകും. പു.ക.സ ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രൻ, തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ് വി.കെ. സുധാകരൻ, ജവഹർ ബാൽമഞ്ച് ചെയർമാൻ കെ.വി. ബാബു എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ഡീൻ കുര്യാക്കോസ് എം.പി, ചലച്ചിത്ര സംവിധായകനായ എം.ഡി. സുകുമാരൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ വിവിധ സെഷനുകളിൽ അതിഥികളായി പങ്കെടുക്കും. 100 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകിയാൽ എല്ലാ സിനിമകളും കാണാം. കൂടുതൽ വിവരങ്ങൾക്ക് 9447776524, 9447824923, 9447753482 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ, ട്രഷറർ എം.ഐ. സുകുമാരൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോഷി വിഗ്‌നേറ്റ് എന്നിവർ പങ്കെടുത്തു.
ഫെസ്റ്റിവലിലെ ചിത്രങ്ങൾ
 10
രാവിലെ 11- അമേരിക്കൻ റോഡ് മൂവി 'ലിറ്റിൽ മിസ് സൺഷൈൻ"
2.30- ജാപ്പനീസ് ചിത്രം 'വുഡ് ജോബ് "
5.45- മലയാളചിത്രം 'ഓറഞ്ചു മരങ്ങളുടെ വീട് "
8.30- ഫ്രഞ്ച് ജർമ്മൻ ചിത്രം 'വെൻ പിഗ്‌സ് ഹാവ് വിംഗ്‌സ്"
 11
രാവിലെ 11- കന്നടചിത്രം 'ഗണ്ടുമൂട്ടെ"
2.30- ഹിന്ദി ചലച്ചിത്രം 'ധനക് "
5.45- തെലുങ്കുചിത്രം 'കെയറോഫ് കഞ്ചരപാലം"
8.30- മംഗോളിയൻ ചിത്രം 'ദി കേവ് ഓഫ് ദ യെല്ലോ ഡോഗ് "
12
രാവിലെ 11- ന്യൂസിലാന്റ് - അമേരിക്കൻചിത്രം 'ജോജോ റാബിറ്റ് "
2.30- ദക്ഷിണ കൊറിയൻ ചിത്രം 'പോൺ"
5.45- ടർകിഷ് ചിത്രം 'മുജിസെ ദ മിറക്കിൾ"
8.30- ഫ്രഞ്ച് ചിത്രം 'ദി ഫോക്‌സ് ആന്റ് ദി ചൈൽഡ്"
 13
രാവിലെ 11- 'ഗ്രീൻ ബുക്ക് "
2.30- 'ഇന്റർസ്റ്റെല്ലാർ "
6- ടർക്കിഷ് ചിത്രം 'മുജിസെ -2"
8.30- ബ്രിട്ടീഷ് അമേരിക്കൻ ചിത്രം 'ലോക്ക്"