
പീരുമേട്: ജോയിൻ കൗൺസിൽ ജില്ലാ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ'ഒരുമ ' പെൺ ശബ്ദ സദസ്സ് സംഘടിപ്പിച്ചു
പീരുമേട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന യോഗം മുൻ എംഎൽഎ . ഇ .എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു.യുദ്ധവും രോഗവും പ്രകൃതിദുരന്തങ്ങളും ഉൾപ്പെടെയുള്ള എല്ലാ ദുരിതങ്ങൾക്കും ആദ്യം ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ് .സമൂഹത്തിൽ ലിംഗ സമത്വം വെറും വാചക ടോപം ആകാത്തിരിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തേണ്ട കാലഘട്ടത്തിലുടെയാണ് നാം കടന്ന് പോകുന്നതെന്ന് ഇ. എസ്. ബിജിമോൾ പറഞ്ഞു. വനിത കമ്മിറ്റി ജില്ലാ പ്രസിഡന്റ് സി.എസ്.അജിത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖകഥാകാരിയും അവാർഡ് ജേതാവും കുമളി ഗവ: ഹയർ സെക്കന്ററി അദ്ധ്യാപികയുമായ അല്ലിഫാത്തിമയെ യോഗത്തിൽ ആദരിച്ചു. ജോയിന്റ് കൗൺസിൽ വനിത കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. ബീനാമോൾ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ,.വനിത കമ്മിറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് . ചിന്ത മോൾ എന്നിവർ സംസാരിച്ചു. . ആൻസ് ജോൺ സ്വാഗതവും റ്റി .എസ് പ്രിയ നന്ദിയുംപറഞ്ഞു.