 
നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീപഥം 2022 ആചരിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിമല തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച അമ്മിണി കുഞ്ഞുമോൻ കാരുവേലിലിനെ ആദ്ധരിക്കുകയും ആശ പ്രദീപ് (ഗുരു നാരായണ സേവാ നികേതൻ, കോട്ടയം) സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ പഠനക്ലാസ്സ് നയിക്കുകയും ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ അടിപ്ലാക്കൽ വനിതാദിന സന്ദേശം നൽകി . യോഗത്തിൽ യൂണിയൻ കൗൺസിലർമാരായ സി.എം ബാബു, സുരേഷ് ചിന്നാർ, ജയൻ കല്ലാർ, പഞ്ചായത്ത് കമ്മിറ്റി അംഗം സജി ചാലിൽ, വനിതാസംഘം സെക്രട്ടറി അനില സുദർശനൻ, വൈസ് പ്രസിഡന്റ് സന്ധ്യ രഘു തുടങ്ങിയവർ സംസാരിച്ചു.