നെടുങ്കണ്ടം: കരുണാപുരം, നെടുംകണ്ടം പ്രദേശങ്ങളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ നിരന്തരം നിരത്തിൽ ഇറങ്ങുന്ന പശ്ചാത്തലത്തിലും വിനോദസഞ്ചാരികൾ ഉൾപ്പടയുള്ളവർ പതിവായി അപകടങ്ങളിൽ പെടുന്ന സാഹചര്യത്തിലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിയുടയും മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ രാമക്കൽമേഡ് എസ്. എൻ സംസ്‌കാരിക നിലയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും ഇടുക്കി സബ് ജഡ്ജുമായ പി. എ സിറാജ്ജുദീൻ ഉദ്ഘാടനം ചെയ്തു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ഡിവൈ. എസ്.പി നിഷാദ് മോൻ മുഖ്യാഥിതിയായി. ഇടുക്കി എൻഫോസ്‌മെന്റ് ആർ. റ്റി. ഓ പി. ഐ നസീർ വിഷയാവതരണം നടത്തി. ഈ- ചെല്ലാൻ സോഫ്റ്റ്‌വെയർ സംബന്ധിച്ച വിവരങ്ങൾ എം. വി. ഐ പി. എസ്സ് മുജീബ് വിശദീകരിച്ചു. രാമക്കളമേട് അമപാറ പ്രദേശങ്ങളിൽ ഉള്ള ഓഫ് റോഡ് ഡ്രൈവർമാർക്ക് കാർഡ് വിതരണം നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ നിർവഹിച്ചു. ചടങ്ങിൽ ഉടുമ്പൻചോല തഹസീൽദാർ നിജു കുര്യൻ, നെടുംകണ്ടം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിജിമോൾ വിജയൻ, ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജിതേഷ് ജോസ് എന്നിവർ പങ്കെടുത്തു.എം. വി. ഐ കിഷോർ നന്ദിപറഞ്ഞു. ചടങ്ങിന് അനുബന്ധമായി നടന്ന പരിശോധനയിൽ 180ൽ പരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും 312750 രൂപ ഈടാക്കുകയും ചെയ്തു..