കാഞ്ചിയാർ :ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബാലസംരക്ഷണ സമിതികൾ രൂപീകരിച്ചു.വാർഡ് തല ബാലസംരക്ഷണ സമിതിയുടെ രൂപീകരണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.സൗഹൃദപൂർണമായ ബാല സംരക്ഷണം ഉറപ്പുവരുത്താനും കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് അവരെ ബോദ്ധ്യപ്പെടുത്താനും അവരുടെ ബുദ്ധിമുട്ടുകളിൽ ഇടപ്പെടാനും സമൂഹത്തിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന കുട്ടികളുടെ അവകാശങ്ങൾ ക്ഷേമ ജീവിതം സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അവ സംരക്ഷിക്കുന്നതിനുമാണ് കേന്ദ്ര വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ചൈൽഡ് ലൈൻ ഇടുക്കിയും കാഞ്ചിയാർ പഞ്ചായത്തും കൈകോർത്ത് എല്ലാ വാർഡുകളിലും ബാലസംരക്ഷണ സമിതി രൂപീകരിക്കുന്നത്.

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.