
തൊടുപുഴ: കൂറുമാറ്റവും അധികാരക്കൊതിയും വനിതകൾ മുഖമുദ്രയാക്കരുതെന്നും അവിടെ വനിതകളുടെ വിശ്വാസ്യത തകരുമെന്നും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് മഹിളാ കോൺഗ്രസ്സ് സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പ്രൊഫ. കൊച്ചു തേരേസ്യ തോമസ് സെമിനാർ നയിച്ചു. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ എസ്. അശോകൻ കോൺഗ്രസ്സ് നേതാക്കളായ എൻ.ഐ ബെന്നി, ജാഫർ ഖാൻ , ലീലമ്മ ജോസ് , നൈറ്റ്‌സി കുര്യാക്കോസ് , ഹാജിറ സെയ്ദ് മുഹമ്മദ് , സുശീലാ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.