തൊടുപുഴ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡന്റ് വി.ഡി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.എം ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. പി.വി.ഷാജിമോൻ മുഖ്യസന്ദേശം നൽകി. തുടർന്ന് യാത്രയയപ്പ് സമ്മേളനം ഇഡി സി.സി പ്രസിഡന്റ് സി.പി മാത്യൂ ഉദ്ഘാടനം ചെയ്തു.. ജില്ലാ സെക്രട്ടറി ജോയി ആൻഡ്രൂസ്,, സുനിൽ റ്റി.തോമസ് , ബിജോയി മാത്യു,സിബി.കെ.ജോർജ്, ഷിന്റോ ജോർജ്,, അജീഷ് കുമാർ ടി.ബി. തുടങ്ങിയവർ നേതൃത്യം നൽകി.ആറ്റ്‌ലി വി കെ. കെ.രാജൻ , ജോളി മുരിങ്ങമറ്റം, ,മനോജ് കുമാർ സി.കെ., ജയിംസ് സെബാസ്റ്റ്യൻ ,ആനന്ദ് എ കോട്ടിരി, തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.എം നാസർ (പ്രസിഡന്റ് ), ഷെല്ലി ജോർജ്, (സെക്രട്ടറി)., ബിജു ജോസഫ് (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.