
ഇടുക്കി: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലെൻസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കിൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ശനിയാഴ്ച്ച കുട്ടിക്കാനം മരിയൻ കോളേജിൽ നടക്കും. 'മെഗാ ജോബ് ഫെയറിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്‌കിൽ ക്ലബുകളുടെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും.
ജില്ലാ കളക്ടർ ഷീബ ജോർജ്ജ് സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യാതിഥിയാകും. കേരള അക്കാദമി ഫോർ സ്‌കിൽസ് മാനേജിംഗ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ആമുഖം പ്രസംഗം നടത്തും. കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ.പി. റോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിതമോൾ പി.എസ്, ഗ്രാമ പഞ്ചായത്ത് അംഗം തോമസ് അറക്കപ്പറമ്പിൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സുരേഷ് കുമാർ പി.എസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, കെ എസ് എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് ബേബി ജോർജ്ജ് തുടങ്ങിയവർ പങ്കെടുക്കും.