ഇടുക്കി: കേരള ഗ്രാമ വ്യവസായ ബോർഡിന്റെ വില്പനശാലകളിൽ മാർച്ച് 12 വരെ ഖാദി തുണിത്തരങ്ങൾക്ക് 30ശതമാനം വരെ സർക്കാർ റിബേറ്റ് ലഭ്യമാണ് . കെജിഎസ് മാതാ ഷോപ്പിംഗ് ആർക്കേഡ് തൊടുപുഴ, കെജിഎസ് പൂമംഗലം ബിൽഡിങ് കാഞ്ഞിരമറ്റം, ബൈപാസ് റോഡ്, തൊടുപുഴ, കെജിഎസ് കട്ടപ്പന ഗാന്ധി സ്‌ക്വയർ കട്ടപ്പന എന്നിവയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഇടുക്കി ജില്ലയിലെ അംഗീകൃത വില്പന ശാലകൾ. ഉയർന്ന ഗുണനിലവാരത്തിലുള്ള ഖാദി കോട്ടൺ സിൽക്ക് സാരികൾ, ഷർട്ടിങ്ങുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, മുണ്ടുകൾ, ബെഡ്ഷീറ്റുകൾ, ഗ്രാമവ്യവസായ ഉത്പന്നങ്ങൾ മുതലായവ വില്പന ശാലകളിൽ ലഭ്യമാണ്.