ചിന്നക്കനാൽ: വനത്തിനുള്ളിൽ അതിക്രമിച്ചു കയറി വന്യജീവികളെ പിടിക്കാൻ ശ്രമിച്ചയാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ചിന്നക്കനാൽ വനമേഖലയിൽ കയറി ഇരുമ്പു കൊണ്ടുള്ള കുരുക്കുണ്ടാക്കി വന്യജീവികളെ പിടിക്കാൻ ശ്രമിച്ച കേസിലാണ് അപ്പർ സൂര്യനെല്ലി സ്വദേശി മോസ്സസ് (42) പിടിയിലായത്. ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റർ പി.ശ്രീകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രതീഷ് മോഹനൻ , റിസർവ്വ് ഫോറസ്റ്റ് വാച്ചർ എസ്. അരുൺ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.