• കട്ടപ്പനയിൽ നടത്തിയ പരിശോധനയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു
കട്ടപ്പന : അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയും സ്പീഡ് റഡാറും ഘടിപ്പിച്ച ഇന്റർസെ്ര്രപർ വാഹനം ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. അപകട മരണങ്ങൾ കുറയ്ക്കാൻ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.ഇന്നലെ കട്ടപ്പനയിൽ മാത്രം നടത്തിയ വാഹന പരിശോധനയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ 2,21,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര,സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുക,രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ,അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ഉപയോഗിച്ച് വാഹനം ഓടിക്കുക,നമ്പർപ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് പിഴ ഈടാക്കിയിരിക്കുന്നത്.
നൂറ് മീറ്റർ അകലെ നിന്നപോലും നിയമ ലംഘനങ്ങൾ കണ്ടെത്തുവാൻ ശേഷിയുള്ള നൂതനമായ സ്പീഡ് റഡാറും , 360 ഡിഗ്രിയിൽ തിരിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുമാണ് ഇന്റർസെ്ര്രപർ വാഹനത്തിൽ ഉള്ളത്.അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിക്കുന്ന ചെറുപ്പക്കാർക്കെതിരെ ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുണ്ടാകും. ജില്ലയിലെ 5 താലൂക്കുകളിലും ആഴ്ച്ചയിൽ 2 ദിവസം വീതമാണ് ഇന്റർസെപ്ടർ ഉപയോഗിച്ചുള്ള വാഹന പരിശോധന നടത്തുന്നത്. അതോടൊപ്പം തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്ന ബ്ലാക്ക് ബോട്ടുകൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് റോഡ് സേ്ര്രഫി അതോറിറ്റി മുമ്പാകെ പരിശോധനാ സംഘം സമർപ്പിച്ചിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി എ അബ്ദുൾ ജലീൽ പറഞ്ഞു.താലൂക്കിലെ നാല്പതോളം വരുന്ന അപകട സാധ്യതാ മേഖലകൾ സംഘം പരിശോധിച്ചു കഴിഞ്ഞു.ഈ മേഖലകളിൽ തുടർച്ചയായ നിരീക്ഷണവും പരിശോധനയും വരും ദിവസങ്ങളിലും നടത്തും.
മേട്ടോർ വാഹന വകുപ്പ് അധികൃതർ കട്ടപ്പനയിൽ നടത്തിയ വാഹന പരിശോധന