മയിലാടുംപാറ: മയിലാടുംപാറ എസ്. എൻ. ഡി. പി ശാഖയിലെ വാർഷിക പൊതുയോഗം നടന്നു. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.വി രാമകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി പി.എസ് സബീഷ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.ശാഖയുടെ കീഴിലുള്ള ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മീനപ്പൂയ ഉത്സവം വിപുലമായി നടത്താൻ തീരുമാനിച്ചു. യോഗത്തിൽ സൈബർസേന കേന്ദ്ര കമ്മിറ്റി അംഗം അരുൺ കുമാർ, ശാഖ വൈസ് പ്രസിഡന്റ് വി.പി സുകുമാരൻ, യൂണിയൻ കമ്മിറ്റി മെമ്പർ വി.ബി. സുഗതൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.