തൊടുപുഴ: കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വണ്ണപ്പുറം പുളിയ്ക്കത്തൊട്ടി തൊണ്ടിക്കാമറ്റത്തിൽ ബെന്നി മത്തായി(55) ആണ് മരിച്ചത്. ഓട്ടോ റിക്ഷ ഓടിച്ചിരുന്ന ബെന്നിയുടെ സഹോദരപുത്രൻ പ്രിൻസി(27) ന് ഗുരുതര പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഞറുക്കുറ്റിയിൽ നിന്ന് വണ്ടമറ്റത്തിനുള്ള ബൈപ്പാസ് റോഡിലെ ഇറക്കത്തിൽ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. വണ്ണപ്പുറത്ത് നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബെന്നിയുടെ ജീവൻ രക്ഷിക്കാനായില്ല. കർഷകനായ ബെന്നി പട്ടയംകവലയിലുള്ള സഹോദരിയുടെ വീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ: ബീന മള്ളരിങ്ങാട് കൊച്ചുകുന്നേൽ കുടുംബാംഗം .മക്കൾ: ബിജോയി, ബിനു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്‌