അന്താരാഷ്ട്ര വനിതാ ദിത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ സാമുദായിക സംഘടകളുടെയും നേതൃത്വത്തിൽ വൈവിദ്ധ്യങ്ങളായ ചടങ്ങുകൾ നടത്തി. സെമിനാറുകൾ , ആദരിക്കൽ ചടങ്ങുകൾ, പുരസ്ക്കാര വിതരണം തുടങ്ങിയ ചടങ്ങുകൾ നടത്തി. സ്ത്രീശാക്തീകരണത്തെ അടിസ്ഥാനമാക്കി വിവിധ സ്ഥലങ്ങളിൽ നടന്ന സെമിനാറുകളും പരിപാടികളും സ്ത്രീകളുടെ നേതൃപാടവം വിളിച്ചോതുന്നവയായിരുന്നു.