അരിക്കുഴ: അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാഉദ്യോഗാർഥികൾക്ക് പ്രശസ്ത കരിയർ ഗുരു സോമരാജൻ തയ്യാറാക്കിയ 200 രൂപ വിലയുള്ള 'വിജയത്തലേക്കുള്ള ജി. കെ' എന്ന പൊതു പൊതുവിജ്ഞാന പുസ്തകം സൗജന്യമായി അരിക്കുഴ ജെ. സി. ഐയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. വിതരണോദ്ഘാടനം തൊടുപുഴ മർച്ചന്റ്‌സ് അസോസയേഷൻ പ്രസിഡന്റ് രാജു തരണിയിൽ നിർവഹിച്ചു.ചാപ്റ്റർ പ്രസിഡന്റ് അജോ ഫ്രാൻസിസ്,പ്രോഗ്രാം കോർഡനേറ്റർ അഖിൽ സുഭാഷ്, ബാബു പള്ളിപ്പാട്ട്, ബെന്നി ജോസഫ്, കെ. ആർ. സോമരാജൻ,സെക്രട്ടറി ജെറിൻ കുര്യൻ, സുരേഷ് ബാബു, സുജിത് സണ്ണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി