
ഉടുമ്പന്നൂർ: അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉടുമ്പന്നൂർ ശാഖ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തി. വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എസ്. എൻ. ട്രസ്റ്റ് മെമ്പറും ജില്ലാ പഞ്ചായത്ത് അംഗവുമായ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു.വനിതാ സംഘം സെക്രട്ടറി ശ്രീമോൾ ഷിജു സ്വാഗതം പറഞ്ഞു.ഇളംദ്ദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മുൻ വനിതാ സംഘം സെക്രട്ടറിയുമായ .ജിജി സുരേന്ദ്രൻ വനിതാദിന സന്ദേശം നൽകി.തൊടുപുഴ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ മുഖ്യ പ്രഭാഷണം നടത്തി.ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി. ടി. ഷിബു,വൈസ് പ്രസിഡന്റ് പി. ജി. മുരളീധരൻ,ശാഖ സെക്രട്ടറി രാമചന്ദ്രൻ പുളിവേലിൽ,രവിവാര പാഠശാല മുൻ പ്രധാന അദ്ധ്യാപിക പി. കെ. രാജമ്മ ടീച്ചർ,വനിതാ സംഘം വൈസ് പ്രസിഡന്റ് .കുമാരി സോമൻതുടങ്ങിയവർ പ്രസംഗിച്ചു.വനിതാ സംഘം ട്രഷറർ രജിത ഷൈൻ നന്ദി പറഞ്ഞു. .ഇന്ദു സുധാകരൻ,ജിജി സുരേന്ദ്രൻ,പി. കെ. രാജമ്മ,എ. കെ. രാജമ്മ,ഗിരിജ ശിവൻ എന്നിവരെ ആദരിച്ചു.യോഗത്തിൽ പങ്കെടുത്ത വനിതകൾക്ക് തൊടുപുഴ യൂണിയൻ വനിതാ സംഘത്തിന്റെ വകയായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.