
ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി വീട് വയ്ക്കുവാൻ സ്ഥലമില്ലാത്ത ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗുണഭോക്താവായ തേക്കും കുടിയിൽ ലീല കുഞ്ഞപ്പന് സ്ഥലത്തിന്റെ ആധാരം കൈമാറി പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ , ശാന്തമ്മ ജോയി,പഞ്ചായത്ത് മെമ്പർമാരായ പി.എസ് ജമാൽ ,ജോൺസൺ കുര്യൻ, വി. ഇ ഒ ഷാജിത മീരാൻ എന്നിവർ സംസാരിച്ചു.