cv-varghese

ഇടുക്കി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നടത്തിയ പ്രകോപനപരമായ പ്രസംഗം വൻ വിവാദമുയർത്തി. സുധാകരന്റെ ജീവൻ സി.പി.എം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ തങ്ങൾക്ക് താത്പര്യമില്ലെന്നുമായിരുന്നു വർഗീസിന്റെ പരാമർശം. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനും സ്ത്രീ വിരുദ്ധതയ്ക്കുമെതിരെ സി.പി.എം ഏരിയാ കമ്മിറ്റി ചൊവ്വാഴ്ച ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഇത്.

'സി.പി.എമ്മിന്റെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാവണം. കോൺഗ്രസുകാർ പറയുന്നത് സുധാകരൻ കണ്ണൂരിലെന്തോ വലിയത് നടത്തിയെന്നാ. സുധാകരനെന്ന ഭിക്ഷാംദേഹിക്ക് സി.പി.എം നൽകുന്ന ദാനമാണ്, ഭിക്ഷയാണ് അദ്ദേഹത്തിന്റെ ജീവനെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ ഞങ്ങൾക്ക് താത്പര്യമില്ലാത്തതുകൊണ്ടാ. ഇത്രയും നാറിയ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ... " മുൻമന്ത്രി എം.എം. മണിയടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വർഗീസിന്റെ പരാമർശം.

കഴിഞ്ഞ അഞ്ചിന് ജില്ലയിലെത്തിയ കെ.സുധാകരൻ ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിക്കുകയും സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. അതിനു മറുപടിയെന്നോണമാണ് സി.പി.എം യോഗം സംഘടിപ്പിച്ചത്.

 സുധാകരനുള്ള മറുപടി, പ്രകോപനമില്ല:വർഗീസ്

പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സി.വി. വർഗീസ് രംഗത്തെത്തി. ഇടുക്കി എൻജിനിയറിംഗ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ ചോര ഉണങ്ങും മുമ്പ് പ്രതി നിഖിൽ പൈലിയടക്കമുള്ളവർ നിരപരാധികളാണെന്നും പറഞ്ഞ് പ്രകോപനമുണ്ടാക്കിയത് സുധാകരനാണ്. തന്റെ പ്രസംഗം സുധാകരനുള്ള മറുപടിയാണ്. അതിൽ പ്രകോപനമില്ല.

 പാ​ഴ്വാ​ക്ക് ​വ​ക​വ​യ്ക്കു​ന്നി​ല്ല​:​കെ.​ സു​ധാ​ക​രൻ

സി.​പി.​എം​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സി.​വി.​ ​വ​ർ​ഗീ​സി​ന്റെ​ ​പ​രാ​മ​ർ​ശം​ ​വി​വ​ര​മി​ല്ലാ​ത്ത​ ​രാ​ഷ്ട്രീ​യ​ക്കാ​ര​ന്റെ​ ​പാ​ഴ്വാ​ക്കാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ത്ത​രം​ ​ഭീ​ഷ​ണി​ക​ളെ​ ​വ​ക​വ​യ്ക്കു​ന്നി​ല്ല.​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ത​നി​ക്ക് ​വ്യ​ക്തി​പ​ര​മാ​യി​ ​താ​ല്പ​ര്യ​മി​ല്ല.​ ​എ​ന്നാ​ൽ​ ​കേ​സെ​ടു​ക്കു​ന്ന​തി​ൽ​ ​എ​തി​ർ​പ്പു​മി​ല്ല.​ ​ഇ​ടു​ക്കി​യി​ലെ​ ​ധീ​ര​ജി​ന്റെ​ ​കൊ​ല​പാ​ത​കം​ ​ഇ​ര​ന്നു​വാ​ങ്ങി​യ​ത് ​എ​ന്നു​ ​പ​റ​ഞ്ഞ​തി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ന്നെ​ന്നും​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

 ന്യായീകരിച്ച് എം.എം. മണി

ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തെ എം.എം. മണി ന്യായീകരിച്ചു. ധീരജിന്റെ മരണത്തിൽ പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് കെ. സുധാകരനാണ്. സി.പി.എം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. സുധാകരൻ പറഞ്ഞതിന് തക്കമറുപടി ജില്ലാ സെക്രട്ടറി നൽകിയിട്ടില്ല.

 മണിയുടെ പ്രസംഗവും വിവാദത്തിൽ

തന്നെ ജയിലിൽ ഇട്ടവരൊക്കെ ഇപ്പോഴും ജീവനോടെയിരിക്കുന്നുണ്ടെന്നത് തന്റെ അബദ്ധമാണെന്ന് യോഗം ഉദ്ഘാടനം ചെയ്യവേ എം.എം. മണി പറഞ്ഞതും വിവാദമായി. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം തമ്പുരാൻ വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ല. കേസ് നിയമപരമായി കൈകാര്യം ചെയ്യും. അതിനു കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ എന്തുചെയ്യുമെന്ന് സുധാകരന് അറിയാം. കണ്ണൂരിൽ നിന്നല്ലേ സുധാകരൻ വരുന്നതെന്നും മണി പറഞ്ഞു.

 ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​കോ​ടി​യേ​രി

കെ.​സു​ധാ​ക​ര​നെ​തി​രെ​ ​സി.​പി.​എം​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സി.​വി.​ ​വ​ർ​ഗീ​സ് ​ന​ട​ത്തി​യ​ ​പ്ര​കോ​പ​ന​പ​ര​മാ​യ​ ​പ്ര​സം​ഗ​ത്തോ​ട് ​പ്ര​തി​ക​രി​ക്കാ​തെ​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ.​ ​പ്ര​സം​ഗം​ ​ത​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​ഇ​ന്ന​ലെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ചോ​ദ്യ​ത്തി​ന് ​കോ​ടി​യേ​രി​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​അ​ത് ​അ​യാ​ളോ​ടു​ത​ന്നെ​ ​ചോ​ദി​ക്കു​ന്ന​താ​യി​രി​ക്കും​ ​ന​ല്ല​തെ​ന്നും​ ​പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ൽ​ ​പ​രോ​ളി​ലി​റ​ങ്ങി​യ​ ​കൊ​ല​ക്കേ​സ് ​പ്ര​തി​യെ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​ഭാ​ര​വാ​ഹി​യാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ,​ ​അ​ത് ​ഡി.​വൈ.​എ​ഫ്.​ഐ​യ​ല്ലേ​ ​പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്ന് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സ്വ​ത​ന്ത്ര​സം​ഘ​ട​ന​യാ​ണ്.​ ​താ​ൻ​ ​സി.​പി.​എ​മ്മി​ന്റെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​വെ​ഞ്ഞാ​റ​മ്മൂ​ട്ടി​ലെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം​ ​പാ​ർ​ട്ടി​ ​ത​ന്നെ​ ​ചെ​യ്ത​താ​ണെ​ന്ന് ​മു​ൻ​ ​ലോ​ക്ക​ൽ​സെ​ക്ര​ട്ട​റി​ ​പ്ര​തി​ക​രി​ച്ച​ല്ലോ​യെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​സി.​പി.​എ​മ്മി​ന്റെ​ ​നേ​താ​ക്ക​ളെ​ ​സി.​പി.​എം​ ​ത​ന്നെ​ ​കൊ​ല്ലു​മോ​യെ​ന്നാ​യി​രു​ന്നു​ ​മ​റു​ചോ​ദ്യം.​ ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞ​യാ​ളെ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​പ​രി​ശോ​ധി​പ്പി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നും​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.