നെടുങ്കണ്ടം :റവന്യു വകുപ്പും ബാങ്കുകളും ചേർന്ന് റവന്യു റിക്കവറി മെഗാ അദാലത്ത് ഇന്ന് രാവിലെ 11 മുതൽ ഉടുമ്പൻചോല താലൂക്കിന്റെ അദാലത്ത് നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും. ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെട്ട ആനവിലാസം, ചക്കുപള്ളം, അണക്കര, വണ്ടന്മേട്, കരുണാപുരം, പാമ്പാടുംപാറ, ഇരട്ടയാർ, പാറത്തോട്, കൽകൂന്തൽ, ഉടുമ്പൻചോല, ചതുരംഗപ്പാറ,ശാന്തൻപാറ, പൂപ്പാറ, കാന്തിപ്പാറ, രാജകുമാരി, രാജാക്കാട്, ബൈസൺവാലി, ചിന്നക്കനാൽ എന്നീ വില്ലേജിൽ കുടിശികക്കാർഅദാലത്തിൽ പങ്കെടുക്കാം. കൊവിഡ് , പ്രളയം, കാർഷിക വിലത്തകർച്ച തുടങ്ങിയ കാരണങ്ങളാൽ കുടിശിക വരുത്തിയവർ അദാലത്ത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.