നെടുങ്കണ്ടം :യുവാവിനെ ഏലത്തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

നെടുങ്കണ്ടം മഞ്ഞപ്പെട്ടി വാഴത്തോപ്പിൽ ജയകുമാർ(38) ആണ് മരിച്ചത്.ഉടുമ്പൻചോല ഷാപ്പിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരുക്കുകളുണ്ട്. വീണപ്പോഴുണ്ടായ മുറിവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷാംശം ഉള്ളിൽ ചെന്നിട്ടുള്ളതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപോർട്ടിൽ സൂചനയുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉടുമ്പൻചോല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.