
തൊടുപുഴ : മാർച്ച് 28 .29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും പണിമുടക്ക് നോട്ടീസ് നൽകി . ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് ശേഷമാണ് നോട്ടീസ് നൽകിയത് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനത്തിനുശേഷം തഹസിൽദാർ കെ . എം ജോസുകുട്ടിക്ക് നേതാക്കൾ പണിമുടക്ക് നോട്ടീസ് നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ സി എസ് മഹേഷ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ , എൻ ജി ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി .ടി .ജി .രാജീവ്, സമരസമിതി മേഖലാ കൺവീനർ ജി.രമേശ് തുടങ്ങിയവർ പ്രസംഗിച്ചു. നീന ഭാസ്‌കർ , എം കെ റഷീദ്, ഷാമോൻ ലൂക്ക് , എ. കെ സുഭാഷ് സി.എസ് അജിത, എൻ എസ് ഇബ്രാഹിം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.