തൊടുപുഴ: എസ്എൻഡിപി വൈദിക യോഗം തൊടുപുഴ യൂണിയൻ വിശേഷാൽ യോഗം ഇന്ന് ഉച്ചയ്ക്ക് 12 ന് തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ ഹാളിൽ നടത്തും. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എസ്. എൻ. ഡി. പി യൂണിയൻ ചെയർമാൻ ഏ. ജി. തങ്കപ്പൻ ,വൈസ് ചെയർമാൻ ഡോ :കെ. സോമൻ, കൗൺസിൽ അംഗം ഷാജി കല്ലാറയിൽ ,വൈദികയോഗം സെക്രട്ടറി കെ.എൻ.രാമചന്ദ്രൻ ശാന്തി, പി.ടി. പ്രസാദ് ശാന്തി, മഹേഷ് ശാന്തി കാഞ്ഞാർ മറ്റ് വൈദിക ശ്രേഷ്ടരും പങ്കെടുക്കുന്ന വിശേഷാൽ യോഗത്തിൽ തൊടുപുഴ വൈദിക യോഗത്തിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് വൈദികയോഗം യൂണിയൻ സെക്രട്ടറി അറിയിച്ചു.